ADVERTISEMENT

ആലപ്പുഴ∙ 10 വർഷത്തിനിടെ സംസ്ഥാനത്തു നിന്ന് എക്സൈസ് പിടിച്ചെടുത്തത് 544 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കൾ. 2014 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ കാലയളവിൽ 53,787 കേസുകൾ റജിസ്റ്റർ ചെയ്തു. 52,897 പേർ അറസ്റ്റിലുമായി. ഇതിൽ ഭൂരിഭാഗം പേരും 18–40 പ്രായക്കാരാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെട്ട 154 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൗമാരക്കാരിൽ ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി വരുന്നതായാണു മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ കെ.ശാന്തകുമാരി എംഎൽഎക്കു നൽകിയ മറുപടിയിൽ പറയുന്നത്. കഞ്ചാവ്, സിന്തറ്റിക് ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, മെത്താംഫെറ്റമിൻ, നൈട്രസെപാം തുടങ്ങിയവയുടെ ഉപയോഗമാണു വലിയ തോതിൽ കൂടിയത്.

അതേസമയം മദ്യ ഉപയോഗം കുറയുകയാണ്. 2022–23 വർഷത്തെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 2023–24 വർഷത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യം ഉപയോഗത്തിൽ 3.14 ലക്ഷം കെയ്സിന്റെ കുറവുണ്ടായി. 

English Summary:

Excise seized intoxicants worth 544 crore over the course of 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com