ADVERTISEMENT

തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച പെട്രോൾ പമ്പ് വിവാദത്തിൽ പ്രാഥമിക അന്വേഷണം നടത്തുക പെട്രോളിയം മന്ത്രാലയത്തിന്റെ വിജിലൻസ്. ഇതുസംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.

പമ്പിന് എൻഒസി നൽകിയതിൽ മാനദണ്ഡം ലംഘിച്ചിട്ടുണ്ടെങ്കിലോ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിലോ ഇവർക്കു നേരിട്ട് കേസെടുക്കാനാകില്ലെങ്കിലും മറ്റു കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാനായി കൈമാറാനാകും. മന്ത്രാലയത്തിന്റെ ശുപാർശയിൽ സിബിഐക്ക് വേണമെങ്കിലും കേസെടുത്ത് അന്വേഷിക്കാം.

ഏതെങ്കിലും അന്വേഷണ ഏജൻസി കേസെടുക്കാൻ തയാറായാൽ ആ കേസിന്റെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു സാധിക്കും. അപേക്ഷകന്റെ സാമ്പത്തിക സ്രോതസ്സും കൈക്കൂലി ആരോപണവുമൊക്കെ അന്വേഷിക്കാനാകും.

English Summary:

Petroleum ministry investigates petrol pump controversy from adm's death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com