ADVERTISEMENT

കോട്ടയം ∙ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തു പെട്രോൾ പമ്പുകൾക്കു നൽകിയിട്ടുള്ള മുഴുവൻ എൻഒസികളെക്കുറിച്ചും ജു‍ഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി). കണ്ണൂർ മുൻ എഡിഎം കെ.നവീൻ ബാബു പെട്രോൾ പമ്പിനു നിരാക്ഷേപ പത്രം (എൻഒസി) നൽകിയതിനെച്ചൊല്ലി ഉന്നയിക്കപ്പെട്ട ആരോപണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സുനിൽ ഏബ്രഹാം, ജില്ലാ പ്രസിഡന്റ് പി.സി.മാത്യു എന്നിവർ പറഞ്ഞു. 

അനുമതിക്ക്‌ മാഫിയ സംഘം

ലക്ഷദ്വീപിൽനിന്ന് ആദിവാസി കുടുംബങ്ങളെ എത്തിച്ചു പമ്പ് തുടങ്ങുന്നതു മുതൽ മാഹിയിൽനിന്ന് അനധികൃതമായി ഡീസൽ കടത്തി പാറമടകൾക്കും റോഡ് കരാറുകാർക്കും വിതരണം ചെയ്യുന്ന സംഭവങ്ങൾ വരെ നടക്കുന്നതായി ഭാരവാഹികൾ വെളിപ്പെടുത്തി.

   മാഹിയിൽനിന്നു കോട്ടയത്തേക്കു ടാങ്കറിൽ അനധികൃതമായി ഡീസൽ എത്തിക്കുന്ന സംഘമുണ്ട്. ഉദ്യോഗസ്ഥ ലോബിയാണു പിന്നിൽ. പുതിയ പമ്പുകൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവർക്കു സ്ഥലം കണ്ടെത്തി നൽകുക, ഭൂമി വാടകയ്ക്കു തരപ്പെടുത്തി കൊടുക്കുക, കമ്പനികളിൽ നിന്നുള്ള അനുമതി പത്രം, എൻഒസി എന്നിവ തയാറാക്കി നൽകുക തുടങ്ങിയവ ചെയ്യുന്ന സംഘം സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

English Summary:

NOC for petrol pump: AKFPT wants judicial inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com