ADVERTISEMENT

കൊച്ചി ∙ ‘അപ്പോളോ ഗോൾഡ്’നിക്ഷേപ പദ്ധതിയിലൂടെ പ്രതികൾ 150 കോടി രൂപയിൽ അധികം തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ അനുസരിച്ചു 82.90 കോടി രൂപയുടെ തട്ടിപ്പാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ പ്രതികളുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ കള്ളപ്പണം നിക്ഷേപിച്ച പലരും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ഈ തുക എത്രവരുമെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

അപ്പോളോ ഷോപ്പിങ് മാൾ, ട്രിവാൻഡ്രം അപ്പോളോ ബിൽഡേഴ്സ് പ്രൈ.ലിമിറ്റഡ് എന്നീ കമ്പനികളുടെ പദ്ധതികളിലേക്കാണു നിക്ഷേപകരുടെ അറിവും സമ്മതവുമില്ലാതെ പ്രതികൾ പണം മാറ്റി നിക്ഷേപിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കോഴിക്കോടും തിരുവനന്തപുരത്തും അപ്പോളോ ജ്വല്ലറി ഗ്രൂപ്പ് തുടങ്ങിയ ‘ഡിമോറ’ ഹോട്ടലുകളിലും തട്ടിയെടുത്ത പണം നിക്ഷേപിച്ചിട്ടുണ്ട്.

English Summary:

Apollo Gold: Investment fraud over 150 crores said Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com