ജോലിത്തട്ടിപ്പ്: ഡിവൈഎഫ്ഐ മുൻ നേതാവായ അധ്യാപിക അറസ്റ്റിൽ
Mail This Article
×
കാസർകോട്∙ കേന്ദ്ര സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്നു കോടികൾ തട്ടിയ അധ്യാപിക അറസ്റ്റിൽ. ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും ബാഡൂർ എഎൽപി സ്കൂൾ അധ്യാപികയും കേരള തുളു അക്കാദമി മുൻ അംഗവുമായ സച്ചിത റൈയെ (27) ആണ് ഡിവൈഎസ്പി സി.കെ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പെർള ഷേണി ബെൽത്താജെ സ്വദേശിയാണ് ഇവർ. വൈകിട്ട് 4.30ന് അഭിഭാഷകനെ കണ്ടശേഷം കോടതിയിൽ കീഴടങ്ങാൻ പോകുന്നതിനിടെയാണ് നാടകീയമായ അറസ്റ്റ്. കുമ്പള കിദുർ സ്വദേശിനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുമ്പള പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
English Summary:
Teacher who was ex-DYFI leader arrested for job fraud
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.