ADVERTISEMENT

തലശ്ശേരി ∙ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ പി.പി.ദിവ്യയുടെ പരസ്യപ്രതികരണം അഴിമതിക്കെതിരായ സന്ദേശമായിരുന്നുവെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ വാദിച്ചു. അഴിമതിക്കെതിരെ എന്നും നിലപാടെടുത്ത ജനപ്രതിനിധിയാണു ദിവ്യയെന്നു പറഞ്ഞാണ് വാദം തുടങ്ങിയത്. 

അഴിമതിക്കെതിരെ പോരാടേണ്ടത് പൊതുപ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. ചില ഉദ്യോഗസ്ഥരിൽ തെറ്റായ പ്രവണത കാണുന്നുണ്ട്. ജനങ്ങൾ ആഗ്രഹിച്ച നിലപാടാണു ദിവ്യ പറഞ്ഞത്. എഡിഎമ്മിനെതിരെ 2 പരാതി ലഭിച്ചു. തന്റെ പരിധിയിൽ അല്ലാത്ത വിഷയത്തിൽ നവീൻ ബാബു അനാവശ്യമായി ഇടപെട്ടു. പണം വാങ്ങിയെന്നു പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പരാതി ലഭിച്ചാൽ ജനപ്രതിനിധി മിണ്ടാതിരിക്കണോ?

യാത്രയയപ്പു യോഗത്തിലേക്കു ദിവ്യയെ കലക്ടർ അനൗപചാരികമായി ക്ഷണിച്ചിരുന്നു. പങ്കെടുക്കുമെന്ന് കലക്ടറെ ഫോണിൽ അറിയിച്ചിരുന്നു. സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണ്. അഴിമതിക്കെതിരായാണു സംസാരിച്ചത്. പുതിയ സ്ഥലത്തു പോയി കൂടുതൽ നന്നാകണം എന്നാണു പറഞ്ഞത്. ഉപദേശം ആത്മഹത്യയ്ക്കു കാരണമാകുന്നതെങ്ങനെയാണ്. പ്രസംഗത്തിൽ ആത്മഹത്യയിലേക്കു നയിച്ച എന്തു വാക്കാണുള്ളത്.

ആത്മഹത്യയല്ല മാർഗം. നവീൻ ബാബുവിന് പല മാർഗങ്ങളും സ്വീകരിക്കാമായിരുന്നു. അന്നേരം എതിർക്കാമായിരുന്നു. പ്രതികരിക്കാതിരുന്നതെന്തുകൊണ്ടാണ്? ദിവ്യ മാധ്യമവേട്ടയുടെ ഇരയാണെന്നും അഭിഭാഷകൻ വാദിച്ചു.

English Summary:

PP Divya's arguement in Naveen Babu death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com