ശശീന്ദ്രനെ പിൻവലിപ്പിക്കാൻ നീക്കം; എൻസിപിയുടെ തീരുമാനം കാത്ത് സിപിഎം
![ak-sasindran-1 New Delhi 2024 Februvary 07 : AK Saseendran , Minister for Forest and Wildlife of Kerala , Government of Kerala. Nationalist Congress Party (NCP) Leader
@ Rahul R Pattom](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/9/14/ak-sasindran-1.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷം മന്ത്രിമാറ്റം അനുവദിച്ചില്ലെങ്കിൽ നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാൻ എൻസിപിയിൽ ആലോചന. ഈ മാസം 19നു ചേർന്ന എൻസിപി നേതൃയോഗത്തിലാണ് ഈ വികാരം ഉയർന്നത്. പാർട്ടി പറഞ്ഞാൽ രാജിക്കു തയാറാണെന്ന് ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ ആ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
പാർട്ടി തീരുമാനം അംഗീകരിക്കാത്തതിലെ പ്രതിഷേധമാണ് ഉണ്ടായത്. കോഴ വിവാദം പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നു നേതാക്കൾ വ്യക്തമാക്കി. പാർട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിനു ശേഷം കടുത്ത നിലപാട് സ്വീകരിക്കും. പകരം മന്ത്രിയെ അനുവദിച്ചില്ലെങ്കിൽ ശശീന്ദ്രൻ രാജിവയ്ക്കുമെന്നു തന്നെയാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
എൻസിപിയുടെ തീരുമാനം കാത്ത് സിപിഎം
തിരുവനന്തപുരം ∙ കോഴ വിവാദത്തിൽ എൻസിപി എടുക്കുന്ന നിലപാട് വീക്ഷിക്കാൻ സിപിഎം. ബിജെപി സഖ്യത്തിലേക്ക് എംഎൽഎമാരെ കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി നേരിടുന്ന തോമസ് കെ.തോമസിനോടു വിട്ടുവീഴ്ച പറ്റില്ലെന്നു നേതാക്കൾ പറഞ്ഞു. എന്നാൽ, ഉപതിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ ഒരു ഘടക കക്ഷിയുമായി സംഘർഷത്തിലേർപ്പെടാൻ കഴിയില്ല. എൻസിപി എടുക്കുന്ന തീരുമാനം സ്വീകാര്യമല്ലെങ്കിലേ ഇടപെടേണ്ടതുള്ളൂ എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ സമീപനം.