ADVERTISEMENT

തിരുവനന്തപുരം ∙ പാറശാലയിലെ വ്ലോഗർ ദമ്പതികളുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഭാര്യ  പ്രിയലതയെ(40) ഭർത്താവ് സെൽവരാജ് (45) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു 10 മണിക്കൂറിനു ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തത്.

പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിടപറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ്  ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും ഇതു ശരിവയ്ക്കുന്നു. വിശദമായ റിപ്പോർട്ട് 2 ദിവസം കഴിഞ്ഞ് ലഭിക്കും. 

പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ. അധികം സുഹൃദ്‌വലയം ഇല്ലാത്ത ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാര്യവും അധികമാർക്കും അറിയില്ലെന്നു പൊലീസ് പറയുന്നു.

English Summary:

Death of vlogger couple:Priya murdered Police said that Selvaraj committed suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com