ADVERTISEMENT

കോതമംഗലം ∙ ജീവിതത്തിൽ ഏറെ സ്നേഹവായ്പോടെ കരുതിയ കോതമംഗലത്തോടു ശ്രേഷ്ഠ ബാവാ ഇന്നു വിടചൊല്ലും. നവാഭിഷ‌ിക്ത മെത്രാനായി സ്വീകരിച്ചാനയിച്ച, താമസമൊരുക്കിയ പട്ടണത്തിന്റെ ഓരോ കോണും അവിടത്തെ ജനങ്ങളും ശ്രേഷ്ഠബാവായുടെ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടതാണ്. 

ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ അനുശോചിച്ചു

കൊച്ചി ∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ പ്രമുഖർ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സമരഭരിതമായ താപസ ജീവിതമായിരുന്നു ശ്രേഷ്ഠ ബാവായുടെതെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ യാക്കോബായ സഭയെ മുന്നോട്ടു നയിക്കുന്നതിനുള്ള ഊർജവും ശക്തിയുമാണു ശ്രേഷ്ഠ ബാവാ വിശ്വാസി സമൂഹത്തിനു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.രാജീവ് ആശുപത്രിയിലെത്തി ശ്രേഷ്ഠ ബാവായ്ക്ക് അന്തിമോപചാരമർപ്പിച്ചു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ പോലും സഭയെന്ന കപ്പലിനെ ആടിയുലയാതെ നയിച്ച കപ്പിത്താനായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. 

English Summary:

Kothamangalam' tribute to Baselios Thomas I today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com