ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനു കീഴിലെ സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതലയും ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിക്കുന്നു. സാംസ്കാരിക വകുപ്പാണ് കൊല്ലം ശ്രീനാരായണ സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല സൊസൈറ്റിയെ ഏൽപിക്കാൻ തീരുമാനിച്ചത്.

ഉൗരാളുങ്കൽ സൊസൈറ്റിയെ പോലുള്ള പരിചയസമ്പന്നമായ സ്ഥാപനത്തിനു നടത്തിപ്പ് ചുമതല കൈമാറാമെന്നുള്ള സാംസ്കാരിക ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്താണു നടപടി.

സർക്കാരിനു കീഴിലെ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ഇപ്പോൾ ഉൗരാളുങ്കൽ സൊസൈറ്റിക്കാണ്. ക്ലിഫ് ഹൗസിലെ നീന്തൽക്കുളം മുതൽ സെക്രട്ടേറിയറ്റിലെ നിർമാണ പ്രവർത്തനങ്ങളും ഉൗരാളുങ്കലാണു കൈകാര്യം ചെയ്യുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ 11 ജില്ലകളിൽ സാംസ്കാരിക നായകരുടെ പേരിൽ ഓരോ സാംസ്കാരിക സമുച്ചയം ആരംഭിക്കുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണു പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലത്ത് സ്ഥാപിച്ച സാംസ്കാരിക സമുച്ചയമാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ളത്. സർക്കാർ സ്ഥാപനങ്ങൾ സർക്കാർ നടത്തുന്നതാണു കീഴ്‌വഴക്കം. 

English Summary:

Uralungal Society takes reins of Kollam's sree narayana samuchaya

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com