ADVERTISEMENT

കണ്ണൂർ ∙ എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യയെ രക്ഷിക്കാനാണ് കലക്ടർ അരുൺ കെ.വിജയന്റെ നീക്കമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആണാണെന്നു പറഞ്ഞാൽ പോരാ, ആണത്തം വേണം കലക്ടർക്ക്. ഐഎഎസിന് അന്തസ്സും മഹത്വവുമുണ്ട്. കലക്ടർ അതു കളയരുത്. സമൂഹത്തിനു മുന്നിൽ കലക്ടർ ഇപ്പോൾ കുറ്റവാളിയെപ്പോലെയാണ്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കലക്ടറുടെ മൊഴി ശുദ്ധ അസംബന്ധമാണ്. സത്യം തുറന്നുപറയാൻ കലക്ടർ അന്തസ്സു കാണിക്കണം. ഇല്ലെങ്കിൽ ദിവ്യയ്ക്കൊപ്പം സമൂഹം കലക്ടറെയും വിലയിരുത്തും. 

തറവാട്ടിൽ പോകുംപോലെയാണ് ക്ഷണിക്കാത്ത യോഗത്തിൽ ദിവ്യ വന്നതും പോയതും. ‘ഷട്ട് അപ്പ് യുവർ മൗത്ത്’ എന്ന് കലക്ടർ എന്തുകൊണ്ട് ദിവ്യയോടു പറഞ്ഞില്ല. പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനു കീഴിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്നും ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ബെനാമിയാണു ദിവ്യ. കമ്മിഷനിലെ വിഹിതം കിട്ടാത്ത ചൂടും ചൂരുമാണു ദിവ്യ പ്രകടിപ്പിച്ചത്.

പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ഇ.പി.ജയരാജന്റെയും വീട്ടിൽ പോകാറുണ്ട്. ജയരാജനും ഗോവിന്ദനും വീതംവയ്പാണു പണി. അന്വേഷണം നീതിപൂർവമായില്ലെങ്കിൽ കോൺഗ്രസ് ഏതുതലം വരെയും പോകും – സുധാകരൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ കലക്ടറുടെ പങ്ക് അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary:

K. Sudhakaran Accuses Collector of Shielding P.P. Divya in Naveen Babu Death Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com