‘താന്തോന്നിത്തരങ്ങൾ’ ഇനിയും വേണ്ടിവരും: സുരേഷ് ഗോപി
Mail This Article
×
ചേർപ്പ് ∙ സിനിമയിലെ കഥാപാത്രങ്ങളിൽ നിന്ന് ഇറങ്ങി വരണം എന്നാണ് ഇപ്പോൾ തന്നെക്കുറിച്ച് ചിലർ പറഞ്ഞു നടക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എന്നാൽ, എന്തിന് സിനിമയിൽ നിന്ന് ഇറങ്ങി വരണം. തന്റെ സിനിമയിലെ താന്തോന്നിത്തരങ്ങൾ കാണിക്കുന്ന കഥാപാത്രങ്ങളെ കണ്ടിട്ടാണ് ജനങ്ങൾ തന്നെ ഇഷ്ടപ്പെട്ടത്. സിനിമയിൽ കാണിച്ച ഇത്തരം പ്രവർത്തനങ്ങൾ ഇനിയും വേണ്ടി വരും.
എന്നാൽ അതു സാധാരണക്കാരായ ജനങ്ങളുടെ നേരെയാവില്ല, ജനങ്ങളെ ഉപദ്രവിക്കുന്ന അധികാരികൾക്കു നേരെയാകും എന്ന് സുരേഷ് ഗോപി പറഞ്ഞു. അവിണിശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം നവീകരിച്ച് കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി.
English Summary:
Suresh Gopi demanded strong action against corrupt authorities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.