എഴുത്തച്ഛൻ പുരസ്കാരപ്രഭ: ഹോർത്തൂസിൽ ആശംസത്തിര
Mail This Article
നെഞ്ചിൽ കൈവച്ച് സന്തോഷം പങ്കിട്ടു. ശേഷം തലയുയർത്തി മുകളിലേക്ക് നോക്കി. ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം മനോരമ ഹോർത്തൂസ് കലാ– സാഹിത്യോത്സവത്തിലെ ചർച്ചാ വേദിയിൽ അപ്രതീക്ഷിതമായി അറിഞ്ഞപ്പോൾ ‘ഹിഗ്വിറ്റ’യുടെ കഥാകാരൻ വിജയഗോൾ നേടിയ ഫുട്ബോൾ താരത്തെപോലെ ആഹ്ലാദം കൊണ്ടു. കോഴിക്കോട് ബീച്ചിൽ ഹോർത്തൂസിലെ ‘മറ്റൊരു ഇന്ത്യ’ എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ എൻ.എൻ.മാധവന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം പുറത്തു വന്നത്.
-
Also Read
കഥാകാരന്റെ മായക്കാഴ്ചകൾ
‘വലിയൊരു പുരസ്കാരമാണിത്. വളരെ കുറച്ചേ എഴുതിയിട്ടുള്ളു. അവാർഡുകൾ ലക്ഷ്യമാക്കിയല്ല എഴുത്തുകാരൻ എഴുതുന്നത്. 54 വർഷം നീണ്ടുനിന്ന എഴുത്തു ജീവിതത്തിലെ നല്ല മുഹൂർത്തമാണിതെന്നു മാധവൻ പ്രതികരിച്ചു. അവതാരകൻ ഒരു സന്തോഷ വാർത്ത പങ്കുവെക്കാനുണ്ട് എന്നു പറഞ്ഞാണ് അവാർഡ് വിവരം വെളിപ്പെടുത്തിയത്. എഴുത്തുകാരൻ എം.മുകുന്ദനും ശശി തരൂരുമടക്കം കലാ സാഹിത്യ സാംസ്കാരിക രംഗത്തെ ധാരാളം പേർ മാധവനെ നേരിൽ അഭിനന്ദിച്ചു.
എന്റെ ആദ്യത്തെ പുസ്തകമായ ‘ഹിഗ്വിറ്റ’ അച്ഛനു സമർപ്പിച്ചു കൊണ്ട് ഞാൻ സച്ചിദാനന്ദന്റെ ‘എഴുത്ത് അച്ഛനാകുമ്പോൾ എഴുത്തച്ഛനാവുന്നു’ എന്ന കവിതയാണ് നൽകിയിരിക്കുന്നത്. ആ ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ട്. എഴുതിയ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയം ഏതാണ് എന്ന് ചോദിച്ചാൽ അത് ‘ഭീമച്ചൻ’ ആണ്. കാരണം അതാണ് ഞാൻ അവസാനമായി എഴുതിയത്. മലയാളത്തിൽ ധാരാളം കഥകൾ ഇപ്പോൾ വരുന്നുണ്ട്. പലതും ശ്രദ്ധേയവുമാണ്. പക്ഷേ, കഥകളുടെ സുവർണ കാലഘട്ടമായിരുന്ന 1960– 70കളിലെ യുഗമല്ല ഇത്.’ എൻ.എസ്.മാധവൻ പറഞ്ഞു.