ADVERTISEMENT

കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു മൂന്നുമാസം തികയുമ്പോഴും ദുരിതബാധിതരെ പൂർണമായി സഹായിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നു ടി.സിദ്ദീഖ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്തു പ്രകോപനം ഉണ്ടായാലും ദുരന്തത്തിൽ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചെങ്കിലും പ്രതീക്ഷകൾ തെറ്റി – ‘വയനാട്: ദുരന്തഭൂമിയുടെ ശബ്ദം’ എന്ന പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. 

ദുരന്തം വരാതെ നോക്കുന്നതിൽ പാളിച്ച സംഭവിച്ചു. എന്നാൽ, ആവർത്തിക്കാതിരിക്കാൻ നോക്കണം. ഐഎസ്ആർഒയിൽനിന്നു പോലും വിവരങ്ങൾ കിട്ടുന്നില്ല. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി കർണാടക 72 ദിവസം തിരച്ചിൽ നടത്തിയതു മറക്കരുത്. അതേസമയം, വയനാട്ടിലെ തിരച്ചിൽ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ദുരന്തത്തിൽ കാണാതായ 47 പേരുടെ വിവരങ്ങൾ ഇപ്പോഴും അറിയില്ലെന്നു സിദ്ദീഖ് വ്യക്തമാക്കി.

English Summary:

T Siddique MLA says what happened to 47 missing people in Wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com