പി.പി.ദിവ്യ സെനറ്റിൽ തുടരുന്നു; വിശദീകരണം തേടി ഗവർണർ
Mail This Article
×
തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂർ സർവകലാശാലാ സെനറ്റിൽ അംഗമായി തുടരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.
വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലാണ് ദിവ്യ സെനറ്റ് അംഗമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സെനറ്റിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കു പരാതി ലഭിച്ചിരുന്നു. സ്കൂൾ കരിക്കുലം കോർ കമ്മിറ്റിയിൽ നിന്നു ദിവ്യ പുറത്തായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.