ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുമ്പോൾ‌ ഓണക്കാലത്തും തുടർന്നും വിപണി ഉണർന്നത് തുണയായി. ജിഎസ്ടി വരുമാനത്തിൽ 478 കോടി രൂപയുടെ വർധനയുണ്ടായി. സമീപകാലത്തെ ഏറ്റവും ഉയർന്ന ജിഎസ്ടി വരുമാന വളർച്ചനിരക്കും ഇതാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ 2418 കോടിയാണു ജിഎസ്ടി വരുമാനത്തിലൂടെ ലഭിച്ചതെങ്കിൽ കഴിഞ്ഞമാസം കിട്ടിയത് 2896 കോടിയാണ്. വർധന 20%. വളർച്ചനിരക്കിൽ രാജ്യത്തു രണ്ടാമതു കേരളമാണ്. ഒന്നാമത് ലഡാക്ക്, 30%.

നികുതിവരുമാനം കൂടുന്നതും കുറയുന്നതും വ്യാപാര സീസൺ കൂടി കണക്കിലെടുത്തായതിനാൽ തൊട്ടു മുൻവർഷത്തെ ഇതേ മാസവുമായാണു വരുമാനക്കണക്കുകൾ സർക്കാർ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റ് അവസാനമായിരുന്നു ഓണം. വ്യാപാരികൾ റിട്ടേൺ സമർപ്പിച്ചതനുസരിച്ച് സെപ്റ്റംബറിലാണ് നികുതി വരുമാനം സർക്കാരിലേക്ക് എത്തിയത്. 2505 കോടിയായിരുന്നു കഴിഞ്ഞ സെപ്റ്റംബറിലെ ജിഎസ്ടി വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ‌ ഇൗ വർഷം ഓണമാസത്തെ ജിഎസ്ടി വരുമാന വളർ‌ച്ച 391 കോടിയാണ് (15%).

English Summary:

Market Revives During Onam, Providing Relief Amid Government's Financial Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com