ADVERTISEMENT

കോട്ടയം ∙ ടാപ്പിങ് തൊഴിലാളികൾക്കും സ്വയം ടാപ്പിങ് നടത്തുന്ന ചെറുകിട റബർ കർഷകർക്കുമുള്ള ആനുകൂല്യങ്ങൾ റബർ ബോർഡ് കൂട്ടി. വനിതകൾ, പട്ടികജാതി – പട്ടികവർഗക്കാർ എന്നിവർക്കും ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ചില സഹായങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. വിദ്യാഭ്യാസം, ചികിത്സ, ഇൻഷുറൻസ് വിഭാഗങ്ങളിലാണ് ആനുകൂല്യങ്ങൾ കൂട്ടിയത്. ലൈഫ് ഇൻഷുറൻസിലേക്കുള്ള ബോർഡ് വിഹിതം 900 രൂപയായി കൂട്ടി. അപകടമരണത്തിനു 4 ലക്ഷവും സാധാരണ മരണത്തിന് ഒരു ലക്ഷവും ഇൻഷുറൻസ് വിഹിതം ലഭിക്കും. 

യോഗ്യത ആർക്ക് 

∙ സ്വന്തമായി ടാപ്പിങ് നടത്തുന്ന ചെറുകിട കർഷകർക്കു രണ്ടരയേക്കറിൽ കൂടുതൽ ഭൂമി പാടില്ല. കരമടച്ച രസീത് ഹാജരാക്കണം. റബർ ബോർഡിൽ നിന്നു ഭൂമി പരിശോധനയും ഉണ്ടാകും. ബോർഡിന്റെ റീജനൽ ഓഫിസുകളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോം ബോർഡ് വെബ്‌സൈറ്റിലുണ്ടാകും. 6–ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ളവർക്ക് വിദ്യാഭ്യാസ സഹായത്തിനു ജൂലൈ മുതൽ ഫെബ്രുവരി വരെയും ഡിഗ്രി  മുതലുള്ളവർക്കു ഹാൾ ടിക്കറ്റ് കിട്ടി നാലു മാസത്തിനുള്ളിലും അപേക്ഷിക്കാം.

പുതിയ പദ്ധതികൾ

∙ ചെറുകിട കർഷകരുടെയും ടാപ്പിങ് തൊഴിലാളികളുടെയും മക്കൾക്ക് 6–ാം ക്ലാസ് മുതൽ ഇനി വിദ്യാഭ്യാസ ആനൂകൂല്യം ലഭിക്കും. മുൻപ് 11–ാം ക്ലാസ് മുതൽ മാത്രമായിരുന്നു ആനുകൂല്യം. പാമ്പുകടി ഉൾപ്പെടെ വന്യജീവികളുടെ ആക്രമണത്തിൽ പരുക്കേറ്റവർക്കും ഇനി ചികിത്സാസഹായം ലഭിക്കും. മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് ഇനി മുതൽ പങ്കാളിക്കും സഹായം കിട്ടും. ടാപ്പിങ് തൊഴിലാളികൾക്ക് കണ്ണട വാങ്ങുന്നതിനു 2000 രൂപ വരെ ലഭിക്കും.

സഹായം ഇങ്ങനെ

∙ പഠനസഹായം– 6–ാം ക്ലാസ് മുതൽ 8 വരെ: 1500 രൂപ. 9,10: 3000. 11,12: 5000 രൂപ. ബിരുദം: 6000 രൂപ. പിജി: 7000 രൂപ. പ്രഫഷനൽ ബിരുദം: 12,500 രൂപ. പ്രഫഷനൽ പിജി: 15000. 10–ാം ക്ലാസ് മുതൽ മുകളിലേക്കു ഹോസ്റ്റൽ ഫീസ് 10 മാസത്തേക്ക്. 

∙ വിവാഹസഹായം – സ്ത്രീത്തൊഴിലാളിക്കും അവരുടെ പെൺമക്കൾക്കും: 20,000. 

∙ പ്രസവചികിത്സ: 10,000 – 15,000 രൂപ. 

∙ ചെറിയ രോഗങ്ങൾക്ക്: 10,000 രൂപ. 

∙ മാരകരോഗങ്ങൾക്ക്: 50,000. 

∙ വീട് നിർമാണത്തിന്: 40,000 രൂപ. 

∙ ബയോഗ്യാസ് പ്ലാന്റ് പുനർനിർമാണം: 3 ലക്ഷം രൂപ വരെ. 

∙ പുകപ്പുര ട്രോളി, ചൂള നവീകരണം: 50000 രൂപ. 

∙ റബർ സംസ്കരണ കേന്ദ്രം: 6 ലക്ഷം രൂപ അല്ലെങ്കിൽ നിർമാണച്ചെലവിന്റെ 50%. 

∙ പാൽ ശേഖരണ ഉപകരണങ്ങൾക്ക്: 40,000 രൂപ അല്ലെങ്കിൽ ചെലവിന്റെ 50%.

English Summary:

Rubber Board Increases Allowances for Farmers and Rubber Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com