ADVERTISEMENT

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമല്ല 2020 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിനു വേണ്ടിയും കേരളത്തിലേക്കു 12 കോടി രൂപയുടെ കള്ളപ്പണം കടത്തിയതായി കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ മുഖ്യസാക്ഷി ധർമ്മരാജന്റെ മൊഴി. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥികൾക്കു 15000, 20000 രൂപ വീതം നൽകാനാണ് അന്നു നിർദേശം ലഭിച്ചിരുന്നതെന്നും ധർമ്മരാജൻ മൊഴി നൽകിയിട്ടുണ്ട്.

പഞ്ചായത്തു തിരഞ്ഞെടുപ്പു കാലത്തു സുരക്ഷിതമായി പണം കടത്തിക്കൊണ്ടുവരുന്നതിലും വിതരണം ചെയ്യുന്നതിലും കാണിച്ച ‘ജാഗ്രതയും സത്യസന്ധതയുമാണു’ തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പണം കടത്തിക്കൊണ്ടുവരാനുള്ള ദൗത്യം ഏൽപിക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും ധർമ്മരാജൻ മൊഴി നൽകി.

കോഴിക്കോടുള്ള മറ്റൊരു ഹവാല റാക്കറ്റിന്റെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തിൽ കള്ളപ്പണം കടത്തിയത്. കമ്മിഷന്റെ 75% അവർക്കു നൽകേണ്ടിവന്നു. ഇതോടെയാണു രഹസ്യ അറകളുള്ള വാഹനങ്ങൾ സജ്ജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ കർണാടകയിൽ നിന്നു കള്ളപ്പണം കടത്താൻ ശ്രമിച്ചതെന്നു ധർമ്മരാജൻ മൊഴി നൽകി.

ധർമ്മരാജന്റെ ഈ മൊഴികൾ ആദ്യം കേസന്വേഷിച്ച പ്രത്യേക സംഘം അവഗണിച്ചതാണു കള്ളപ്പണം കടത്തൽ കേസ് ദുർബലമാകാൻ കാരണം. കേസിൽ പ്രതികളാകേണ്ട 25 പേരെ കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ സാക്ഷികളാക്കിയാണു കേരള പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

English Summary:

Dharmarajan's statement: 12 crore black money smuggled for 2020 Panchayat elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com