ADVERTISEMENT

തിരുവനന്തപുരം ∙ 70 വയസ്സ് കഴിഞ്ഞവർക്കു സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന്റെ റജിസ്ട്രേഷനിലെ ആശയക്കുഴപ്പം നീക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കത്തു നൽകി. ആയുഷ്മാൻ ഭാരതിന്റെ ഭാഗമായ പദ്ധതിയുടെ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നു സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലെ (എസ്എച്ച്എ) ഉദ്യോഗസ്ഥർ പറഞ്ഞു.

70 കഴിഞ്ഞവർക്ക് കേന്ദ്ര വെബ്സൈറ്റായ www.beneficiary.nha.gov.in വഴി റജിസ്ട്രേഷൻ നടത്താം. എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയും സൈറ്റിലുണ്ട്.. റജിസ്റ്റർ ചെയ്തവർക്കെല്ലാം ഈ ആശുപത്രികളിൽ ഉടൻ ചികിത്സ ലഭിക്കുമെന്നാണ് പലരും കരുതുന്നത്. പക്ഷേ അതിന് സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

സംസ്ഥാനങ്ങൾക്കു മാർഗനിർദേശം ലഭിച്ച ശേഷമേ പദ്ധതി ആരംഭിക്കൂ എന്ന് വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടില്ലാത്തതാണ് തെറ്റിദ്ധാരണയ്ക്കു കാരണം. പട്ടികയിലെ ആശുപത്രികളുടെ പേരുകളിലും പിഴവുണ്ട്. എംപാനൽ ചെയ്യാത്ത ഒട്ടേറെ ആശുപത്രികളുടെ പേരും ഫോൺ നമ്പരുമൊക്കെ വെബ്സൈറ്റിൽ ഉണ്ട്. നിലവിൽ 197 സർക്കാർ , 4 കേന്ദ്ര സർക്കാർ, 364 സ്വകാര്യ ആശുപത്രികളാണ് പാനലിൽ ഉള്ളത്. 

English Summary:

Kerala's letter to Central Health Center seeking clarification in free health insurance cover registration for 70 plus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com