ADVERTISEMENT

പീരുമേട് ∙ തൂങ്ങിമരിച്ചെന്നു പറഞ്ഞു ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്.  ക്രൂരമായി മർദനമേറ്റാണു മരണമെന്നു കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിലാണ്. പള്ളിക്കുന്ന് വുഡ്‌ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബു (29) ആണു കൊല്ലപ്പെട്ടത്. തലയ്ക്കു പിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും ചവിട്ടേറ്റു ജനനേന്ദ്രിയം തകർന്നതുമാണു മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സ്ഥലത്തെത്തി ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ കുടുംബാംഗങ്ങൾ, സഹോദരിയുടെ സുഹൃത്തുക്കൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. 

ചൊവ്വാഴ്ച വൈകിട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ യുവാവ് മരിച്ചതായി കണ്ടെത്തി. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടെന്നാണ് ആശുപത്രിയിൽ ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പരിശോധിച്ച ശേഷം പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിൻ ബാബു ദീപാവലി അവധി പ്രമാണിച്ചാണ് വീട്ടിൽ എത്തിയത്. സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരികെ തമിഴ്നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

English Summary:

Police Says Bibin Babu's Death is Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com