ADVERTISEMENT

തിരുവനന്തപുരം ∙ മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയിൽ 16,000 പേർക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡുകളിൽ 5,000 പേർക്കും മഹാദേവക്ഷേത്രത്തിന്റെ നടപ്പന്തലിൽ 1000 പേർക്കും വിരിവയ്ക്കാനുള്ള സൗകര്യം ഇതിനുപുറമെയുണ്ട്. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ പന്തലും സജ്ജീകരിച്ചു.

പമ്പയിൽ പുതുതായി 4 നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരി നിൽക്കാനുള്ള സൗകര്യമുണ്ടാകും. രാമമൂർത്തി മണ്ഡപത്തിനു പകരം 3000 പേർക്ക് ഇതിനുള്ള താൽക്കാലിക സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.

ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യമുണ്ടാകും. വരി നിൽക്കുന്നവർക്ക് ബാരിക്കേഡുകൾക്കിടയിലെ പൈപ്പിലൂടെയും കിയോസ്ക്കുകൾ വഴിയും ചൂടുവെള്ളം എത്തിക്കും. ഭക്തർക്കായി 50 ലക്ഷം പാക്കറ്റ് ബിസ്കറ്റ് കരുതിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

1000 പേർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ മരക്കൂട്ടം മുതലുണ്ട്. പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമകേന്ദ്രവും ഉണ്ടാകും. നിലയ്ക്കലിൽ 1045, സന്നിധാനത്ത് 1005 വീതം ശുചിമുറികൾ സജ്ജീകരിച്ചു. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലേറെ ബയോ ടോയ്‌ലറ്റുകളും സ്ഥാപിച്ചെന്നും പ്രസിഡന്റ് അറിയിച്ചു.

English Summary:

Capacity of Sabarimala Viri shed increased: Travancore Devaswom Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com