ADVERTISEMENT

തിരുവനന്തപുരം ∙ ഗാർഹിക പുരപ്പുറ സൗരോർജ പ്ലാന്റുകൾക്ക് 78,000 രൂപ വരെ സബ്സിഡി നൽകുന്ന പിഎം സൂര്യഘർ പദ്ധതിയിൽ കേരളം രണ്ടാമത്. കേന്ദ്ര സർക്കാരും പുനരുപയോഗ ഊർജ കോർപറേഷനും പ്രസിദ്ധീകരിച്ച പട്ടികയിലാണ് കേരളം രണ്ടാമതെത്തിയത്. ആകെ അപേക്ഷകരിൽ 55.34% പേരും സൗരനിലയം സ്ഥാപിച്ചതാണ് കേരളത്തിനു നേട്ടമായത്. ഗുജറാത്ത് ആണ് പട്ടികയിൽ ഒന്നാമത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി കെഎസ്ഇബി മുഖേന ഏപ്രിലിൽ തന്നെ ആരംഭിക്കാൻ കഴിഞ്ഞു. കേരളത്തിൽ 81,589 പേർ അപേക്ഷിച്ചതിൽ 45,152 വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിച്ചു. ആകെ 181.54 മെഗാവാട്ട് വൈദ്യുതി ഉൽപാദനം നടക്കും. 32,877 ഉപയോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്തു. 

English Summary:

Kerala is second in the pm surya ghar list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com