ADVERTISEMENT

അടിമാലി ∙ ഇരുമ്പുപാലത്തിനു സമീപം ഒഴുവത്തടത്ത് വാളറ തച്ചിലേത്ത് ജോസഫ് മാത്യുവിനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒഴുവത്തടം ട്രൈബൽ സെറ്റിൽമെന്റിൽനിന്നുള്ള ജോമോനെയാണ് (36) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിന‌ടുത്തുനിന്ന് കടന്നുകളയുന്നതിനായി വാക്കത്തി വീശിയ പ്രതിയെ സാഹസികമായാണു പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോസഫ് മാത്യുവിനെ (30) വെട്ടിപ്പരുക്കേൽപിച്ചത്. ഇയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ കണ്ട് സമീപത്തുള്ള വനത്തിലേക്ക്  കടന്നുകളഞ്ഞു. രാത്രി 10നു വനത്തിൽനിന്ന് ട്രൈബൽ സെറ്റിൽമെന്റിൽ ആളൊഴിഞ്ഞ വീട്ടിൽ എത്തിയ പ്രതിയെ പൊലീസ് പിടികൂടാൻ ശ്രമിക്കുമ്പോൾ വാക്കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിയെ സാഹസികമായി എസ്ഐ ടി.എം.അബ്ബാസ്, എഎസ്ഐ ഉമ്മർ, സിപിഒമാർ ദീപു, ഷിയാസ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 

അടിമാലി സ്റ്റേഷനിൽ ഇയാൾക്കെതിരെ  ക്രിമിനൽ കേസുകളുണ്ടെന്ന് എസ്എച്ച്ഒ ജിൽസൺ മാത്യു പറഞ്ഞു. പ്രതിയെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

English Summary:

Accused arrested for attempting attack against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com