ADVERTISEMENT

കൽപറ്റ / ചേലക്കര ∙ വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു നാളെ സമാപനമാകും. 12ന് നിശ്ശബ്ദപ്രചാരണം. 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 23ന്.

വയനാട്ടിൽ ചികിത്സാരംഗത്തെ അപര്യാപ്തത, വന്യജീവിശല്യം, യാത്രാദുരിതം തുടങ്ങിയ ജനകീയവിഷയങ്ങളാണു തുടക്കത്തിൽ ചർച്ചയായതെങ്കിൽ പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം, വഖഫ് ബോർഡ് തുടങ്ങിയ വിവാദങ്ങൾ ഒടുവിൽ വൻ രാഷ്ട്രീയകോലാഹലങ്ങൾ സൃഷ്ടിച്ചു. നാളെ നടക്കുന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. ബത്തേരിയിലും തിരുവമ്പാടിയിലുമാണു യുഡിഎഫ് റോഡ് ഷോ. കൽപറ്റയിലും മുക്കത്തും എൽഡിഎഫ് റാലി നടക്കും. എൻഡിഎ നിയോജകമണ്ഡലാടിസ്ഥാനത്തിൽ കലാശക്കൊട്ടിനിറങ്ങും.

ചേലക്കരയിൽ പ്രാദേശികപ്രശ്നങ്ങൾക്കു പുറമേ തൃശൂർ പൂരം കലക്കൽ, കൊടകര കുഴൽപണക്കേസ്, പാലക്കാട്ടെ ട്രോളി ബാഗും പൊലീസ് റെയ്ഡും തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ഭരണവിരുദ്ധവികാരം അനുകൂലമാക്കി മണ്ഡലം പിടിക്കാനാണ് യുഡിഎഫിന്റെയും സ്ഥാനാർഥി രമ്യ ഹരിദാസിന്റെയും ശ്രമം. സിറ്റിങ് സീറ്റ് നിലനിർത്താനുള്ള പരിശ്രമത്തിലാണ് എൽഡിഎഫും സ്ഥാനാർഥി യു.ആർ.പ്രദീപും. തിരുവില്വാമല പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണനിലൂടെ ത്രികോണമത്സരമാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.

English Summary:

The by-election campaign in Wayanad and Chelakara will conclude tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com