ADVERTISEMENT

കായംകുളം ∙ മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ബിരിയാണി ചാലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിലൊരാൾ കാപ്പ കേസ് പ്രതിയാണ്. ദേവികുളങ്ങര പഞ്ചായത്തിൽ കിണർമുക്ക് കേന്ദ്രമാക്കി ‘തണൽ ജനകീയ കൂട്ടായ്മ’ എന്ന സംഘടന ഉണ്ടാക്കി പണം തട്ടിയെന്നാണു പരാതി.

സിപിഎം തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ പുതുപ്പള്ളി മേഖലാ പ്രസിഡന്റ് അമൽരാജ്, സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ എന്നിവർക്കെതിരെയാണു കേസ്. സിബി കാപ്പ കേസിൽ പ്രതിയായിരുന്നു. ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നൽകാനെന്നു പ്രചരിപ്പിച്ച് സെപ്റ്റംബർ ഒന്നിനാണ് ഇവർ ബിരിയാണി ചാലഞ്ച് നടത്തിയത്.

ഒരു ബിരിയാണിക്കു 100 രൂപ വീതം 1200 പേരിൽ നിന്നു പണം പിരിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞും പണം അടച്ചില്ല. തുടർന്ന് എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാ‍ൽ മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.

English Summary:

Case against 3 CPM leaders for cheating in Wayanad biryani challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com