ADVERTISEMENT

തിരുവനന്തപുരം ∙ സിനിമയുടെ ചരിത്രമൂല്യവും പ്രാധാന്യവും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ അനിവാര്യമെന്നു നടൻ മധു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചവ ഉൾപ്പെടെ മലയാളത്തിലെ സുപ്രധാന ചലച്ചിത്രങ്ങൾ പലതും നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ നിർമിച്ചതിൽ 4 ചിത്രങ്ങൾ ഇന്നു ലഭ്യമല്ല. അത് മനസ്സിലെ തീരാനഷ്ടമാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഫിലിം റിസ്റ്റോറേഷൻ പ്രക്രിയയെ പ്രതീക്ഷയോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച രാജ്യാന്തര ഫിലിം റിസ്റ്റോറേഷൻ ശിൽപശാലയുടെ സമാപനച്ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മധു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

English Summary:

Malayalam Cinema's Lost Legacy: Actor Madhu Mourns Missing Films, Urges Restoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com