ADVERTISEMENT

കൊച്ചി∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിനു സംഭവിക്കുന്ന സേവന വീഴ്ചകൾക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ കോടതിയെ നേരിട്ടു സമീപിക്കാനാവില്ല എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചൂണ്ടിക്കാട്ടി.

സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാമെന്ന നിബന്ധന നിയമവിരുദ്ധമാണ്. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ച് ഉപഭോക്തൃ കമ്മിഷനുകളെ സമീപിക്കാൻ കഴിയും.

മെഡിസെപ് പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിച്ചില്ലെന്ന കറുകപ്പിള്ളി സ്വദേശി റിട്ട. ഹെഡ്മാസ്റ്റർ സി.ഡി. ജോയിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ഹർജിയെ എതിർത്തത്. ഇൻഷുറൻസ് കമ്പനിയുടെ വാദത്തെ ഡി.ബി. ബിനു അധ്യക്ഷനായ ജില്ലാ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തള്ളി. കേസ് ജനുവരി 20നു വീണ്ടും പരിഗണിക്കും.

English Summary:

Medicsep's Grievance Redressal Clause Deemed Illegal by Consumer Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com