ADVERTISEMENT

കൽപറ്റ ∙ വന്യമൃഗശല്യം പ്രതിരോധിക്കാൻ സംസ്ഥാനതല കർമപദ്ധതിയുമായി വനംവകുപ്പ്. ഇതിന്റെ പ്രാഥമിക രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി നടന്ന പഠനത്തിൽ കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കണ്ടെത്തി.

ഈ 12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, മൂന്നാർ, റാന്നി, കോന്നി, തിരുവനന്തപുരം എന്നിങ്ങനെയാണ് വന്യജീവിശല്യം രൂക്ഷമായ ഭൂപ്രദേശങ്ങൾ. വയനാട് ലാൻഡ് സ്കെയ്പിൽ മാത്രം തിരുനെല്ലി, നൂൽപുഴ, പൂതാടി, വൈത്തിരി, മുണ്ടക്കൈ ഭാഗങ്ങളെ ഹോട്സ്പോട്ടുകളായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന്    സൗത്ത് വയനാട് ഡിവിഷൻ  ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു.  

ഓരോ സ്ഥലത്തും പ്രാദേശികാടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷമാണു സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കുക. ഓരോ ഭൂപ്രദേശത്തും വന്യജീവി പ്രതിരോധത്തിനു ടൂൾ റൂമുകൾ സജ്ജീകരിക്കുക, പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും കൂടുതലായി വിന്യസിക്കുക തുടങ്ങിയവ കർമപദ്ധതിയുടെ ഭാഗമാകും. കടുവ, ആന, കുരങ്ങ്, മാൻ, കാട്ടുപന്നി തുടങ്ങി ഓരോ വന്യമൃഗത്തിനും പ്രത്യേകമായി പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തും.

നഷ്ടപരിഹാരത്തുക ഉയർത്താനും സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനും ശുപാർശയുണ്ടാകും. 3 മാസത്തിനുള്ളിൽ കർമപദ്ധതിക്ക് അന്തിമരൂപം നൽകാനാണു തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഉന്നത വനപാലകരുടെ നേതൃത്വത്തിൽ പരിശീലനം പുരോഗമിക്കുകയാണ്. വനം ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയായാൽ കിലയുടെ നേതൃത്വത്തിൽ തദ്ദേശ വകുപ്പ്, കൃഷി വകുപ്പ് ജീവനക്കാരെയും കർമപദ്ധതി രൂപീകരണത്തിന്റെ ഭാഗമാക്കും.

English Summary:

Forest department with state level action plan to prevent wild animal attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com