ADVERTISEMENT

കോട്ടയം ∙ ശബരിമല തീർഥാടകരുടെ യാത്രകൾ അപകടരഹിതമാക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന സേഫ് സോൺ പദ്ധതിയിൽ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാതെ സർക്കാർ. ഇത്തവണ പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും എൻഫോഴ്സ്മെന്റ് ആർടിഒയെ പത്തനംതിട്ട ജില്ലയിൽ നിയമിച്ചിട്ടില്ല. പത്തനംതിട്ടയുടെ അധികച്ചുമതല ഇപ്പോൾ കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ്. മാസങ്ങളായി പത്തനംതിട്ടയിലെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മേഖലകളിലും ശബരിമല സീസണിൽ നടപ്പാക്കുന്ന പദ്ധതിയാണു സേഫ് സോൺ. 3 ജില്ലകളിലും കൺട്രോളിങ് ഓഫിസും റിക്കവറി വാൻ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളുമുള്ള വിപുലമായ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു മതിയായ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണ്.

ഇടുക്കി ജില്ലയ്ക്കായി കുട്ടിക്കാനം, കോട്ടയത്തിനായി എരുമേലി, പത്തനംതിട്ടയ്ക്കായി ഇലവുങ്കൽ എന്നിവിടങ്ങളിലാണു കൺട്രോളിങ് സ്റ്റേഷനുകൾ. അപകടമുണ്ടായാൽ ഉടനടി സ്വീകരിക്കേണ്ട നടപടികൾ, ഗതാഗതനിയന്ത്രണം തുടങ്ങിയവയെല്ലാം സേഫ് സോണുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ചുമതലയാണ്. 24 മണിക്കൂറും ഇവർ പ്രവർത്തിക്കണം. പ്രമോഷൻ വഴി നിയമിക്കാൻ യോഗ്യരായ ഉദ്യോഗസ്ഥരുടെ പട്ടിക ഉൾപ്പെടെ വകുപ്പിൽ തയാറായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല.

English Summary:

Sabarimala:staff shortage plagues safe zone project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com