ADVERTISEMENT

മേപ്പാടി(വയനാട്) ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള പ്രതിദിന സഹായം മുടങ്ങി. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് ഒരു മാസത്തെ തുക മാത്രമാണ് ഇവർക്കു ലഭിച്ചത്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്ക് ദിവസേന 300 രൂപ വീതം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് ദുരന്തബാധിതർക്ക് ഓഗസ്റ്റിൽ ഒരു മാസത്തെ തുക ഒന്നിച്ചു ലഭിച്ചു. എന്നാൽ, പിന്നീട് നിലയ്ക്കുകയായിരുന്നു. 

കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരം, സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് പരമാവധി 30 ദിവസം മാത്രമേ പ്രതിദിന സഹായം നൽകാനാകൂ. ഇതു മറികടക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേർന്ന് സഹായവിതരണം 90 ദിവസത്തേക്കു നീട്ടി ഉത്തരവിറക്കിയിരുന്നു. എന്നാൽ, ദുരിതബാധിതരുടെ അക്കൗണ്ടിൽ പണമെത്തിയിട്ടില്ല. 

കിടപ്പുരോഗികൾക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 2.97 കോടി രൂപയും എസ്ഡിആർഎഫിൽനിന്ന് 1.96 കോടി രൂപയും നൽകിയിരുന്നു. നിലവിൽ ഈ സഹായവും മുടങ്ങിയ സ്ഥിതിയാണ്. ദുരന്തബാധിതരുടെ വാടക സംസ്ഥാന സർക്കാർ കൃത്യമായി നൽകുന്നുണ്ട്. ഓഗസ്റ്റിൽ 28.57 ലക്ഷം രൂപയും സെപ്റ്റംബറിൽ 48.49 ലക്ഷവും ഒക്ടോബറിൽ 46.19 ലക്ഷവും വാടക ഇനത്തിൽ നൽകി. 

English Summary:

Chooralmala-Mundakkai Disaster Relief: Daily Assistance Stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com