ADVERTISEMENT

തിരുവനന്തപുരം ∙ നാളെ പുറത്തു വരുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും. ജയപരാജയങ്ങൾ മുന്നണികളിൽ തുടർചലനങ്ങൾ സൃഷ്ടിക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായുള്ള രാഷ്ട്രീയ ബലാബലത്തിൽ നേട്ടം കൊയ്യേണ്ടത് മുന്നിലെ രാഷ്ട്രീയ ദൗത്യങ്ങൾക്ക് അനിവാര്യം. മൂന്നിടത്തും പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റായ ചേലക്കര നിലനിർത്താൻ കഴിയുമെന്നും പാലക്കാട്ട് നിലവിലെ മൂന്നാം സ്ഥാനത്തുനിന്നു മുന്നോട്ടു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് എൽഡിഎഫ്.

രണ്ടിനും സാധിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണത്തിൽനിന്നു പുറത്തുവരാമെന്ന് കണക്കുകൂട്ടൽ. പാലക്കാട് ഉറപ്പായും നിലനിർത്തുമെന്നും ചേലക്കര ചെറിയ ഭൂരിപക്ഷത്തിന് ജയിക്കാനാകുമെന്നുമാണ് യുഡിഎഫ് വിശകലനം. പാലക്കാട് ജയിക്കുമെന്നാണ് ബിജെപി കരുതുന്നത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ 3.64 ലക്ഷത്തിന്റെ ഭൂരിപക്ഷം മറികടക്കാൻ പ്രിയങ്ക ഗാന്ധിക്ക് കഴിയുമോ എന്നതാണ് വയനാടിനെക്കുറിച്ചുള്ള ആകാംക്ഷ. 

English Summary:

Vote Counting Tomorrow; Await Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com