ADVERTISEMENT

തിരുവനന്തപുരം∙ മുനമ്പം പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകിട്ട് 4ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണു യോഗം. ഭൂമിക്കു മേൽ പ്രദേശവാസികൾക്കുള്ള അവകാശം എങ്ങനെ പുനഃസ്ഥാപിക്കാമെന്നാണു സർക്കാർ പരിശോധിക്കുന്നത്. നിയമ, റവന്യു, വഖഫ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വഖഫ് ബോർഡ് ചെയർമാൻ, വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.

ഇന്നത്തെ യോഗത്തിൽ‌ പ്രശ്നപരിഹാരത്തിനു കഴിഞ്ഞില്ലെങ്കിൽ വിഷയം പഠിക്കാനായി മന്ത്രിതല ഉപസമിതി രൂപീകരിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. മന്ത്രിതല സമിതിയെ നിയോഗിച്ചാൽ വിഷയം സർക്കാരിനു നീട്ടിക്കൊണ്ടു പോകാനാകും. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കാനും അവസരം ലഭിക്കും. മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോർട്ട് യോഗം പരിഗണിക്കും. ഫാറൂഖ് കോളജിനു ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികൾക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണു പരിശോധിക്കുക.

English Summary:

Munambam land issue: Chief Minister's meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com