ADVERTISEMENT

തിരുവനന്തപുരം∙ പല വകുപ്പുകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്നു മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ചൂണ്ടിക്കാട്ടി. വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെ മതത്തിന്റെ പേരിൽ വാട്സാപ് ഗ്രൂപ്പ് സൃഷ്ടിച്ചതിന് സസ്പെൻ‌ഡ് ചെയ്തിരുന്നു. ധന അഡിഷനൽ ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ചതിന് കൃഷി സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തും സസ്പെൻഷനിലാണ്. ഇവർക്കു പകരം ആളെ നിയമിച്ചിട്ടില്ല. 

കെ.ഗോപാലകൃഷ്ണൻ ‘ഉന്നതി’ സിഇഒ സ്ഥാനത്തു നിന്നു മാറി വ്യവസായ ഡയറക്ടറായി ചുമതലയേറ്റപ്പോൾ ഉന്നതിയിൽ പകരം ആളെ നിയമിച്ചുമില്ല. പട്ടികജാതി പട്ടികവർഗ വികസന ഡയറക്ടറായി ശ്രീധന്യ സുരേഷിനെ നിയമിച്ചെങ്കിലും ഇവർക്ക് ഉന്നതിയുടെ ചുമതല കൈമാറിയിരുന്നില്ല. ഇതടക്കമുള്ള ചുമതലകൾ ഒഴിഞ്ഞു കിടക്കുന്നത് പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായി. കെ.ഗോപാലകൃഷ്ണനു പകരമായി വ്യവസായ ഡയറക്ടറായി മിർ മുഹമ്മദലിയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉന്നതി സിഇഒയുടെ ചുമതല ശ്രീധന്യയ്ക്കു നൽകും. അരുൺ എസ്.നായർ ശബരിമല എഡിഎമ്മിന്റെ ചുമതലയിലേക്കു മാറിയതിനാൽ എൻട്രൻസ് കമ്മിഷണറുടെ ചുമതല കെ.സുധീറിനും ഐടി മിഷന്റെ ചുമതല സന്ദീപ് കുമാറിനും തൽക്കാലത്തേക്കു കൈമാറി.

English Summary:

Ministers complaint for shortage of IAS officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com