ADVERTISEMENT

രാജകുമാരി ∙ ഇടുക്കി ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമി പോക്കുവരവ് ചെയ്ത കേസിൽ 2 റവന്യു ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. ഉടുമ്പൻചോല മുൻ ഭൂരേഖാ തഹസിൽദാരും നിലവിൽ ഉടുമ്പൻചോല തഹസിൽദാരുമായ എ.വി.ജോസ്, ചിന്നക്കനാൽ മുൻ വില്ലേജ് ഓഫിസറും നിലവിൽ പള്ളിവാസൽ വില്ലേജ് ഓഫിസറുമായ സുനിൽ കെ.പോൾ എന്നിവരെ സ്ഥലംമാറ്റി. അപ്രധാനമായ തസ്തികയിലായിരിക്കണം ഇവരുടെ പുതിയ നിയമനമെന്ന് ഉത്തരവിലുണ്ട്. ജോസിനെ ആലപ്പുഴയിലേക്കും സുനിലിനെ വയനാട്ടിലേക്കുമാണു സ്ഥലംമാറ്റിയത്. 

മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയിലെ റിസോർട്ടാണു മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതെന്നാണ് റവന്യു വകുപ്പിന്റെയും വിജിലൻസിന്റെയും കണ്ടെത്തൽ. റജിസ്ട്രേഷനും പോക്കുവരവും സാധ്യമല്ലാത്ത ഭൂമിയാണ് എംഎൽഎ വാങ്ങിയതെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. ആകെ 21 പ്രതികളുള്ള കേസിൽ മാത്യു കുഴൽനാടൻ 16–ാം പ്രതിയാണ്. നടപടി നേരിട്ട എ.വി.ജോസ് 5–ാം പ്രതിയും സുനിൽ കെ.പോൾ 11–ാം പ്രതിയുമാണ്. വിജിലൻസ് എഫ്ഐആർ സമർപ്പിച്ച ഈ കേസിൽ ഉൾപ്പെട്ട ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ സതീഷ് കണ്ണനെ രണ്ടാഴ്ച മുൻപു കണ്ണൂരിലേക്കു സ്ഥലംമാറ്റിയിരുന്നു. 

English Summary:

Mathew Kuzhalnadan land issue: Tehsildar and Village officer transferred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com