ADVERTISEMENT

കാളിയാർ ∙ ബൈക്കിൽ കാറിടിപ്പിച്ചു യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ  കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളരിങ്ങാട് ചരളേൽ ജിൻസ് ജോയിയെയാണ് (32) തിരുവനന്തപുരം നെടുമങ്ങാട് നിന്ന് പിടികൂടിയത്. കൃത്യത്തിനു ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

ഇയാൾ നെടുമങ്ങാട് ജെസിബി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 15ന് വൈകിട്ട് 5നു മുള്ളരിങ്ങാട് സർക്കാർ സ്കൂളിനു സമീപമാണ് സംഭവം. മുൻ വൈരാഗ്യത്തിന്റ പേരിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ പിന്നാലെ കാറിലെത്തി  ഇടിപ്പിക്കുകയും തെന്നി നീങ്ങിയ ബൈക്ക് കാർ പിന്നോട്ടെടുത്ത് വീണ്ടും ഇടിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഒരാളുടെ കാൽ ഒടിയുകയും ചെയ്തു.

ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്എച്ച്ഒ എച്ച്.എൽ.ഹണി, എസ്‌ഐ ഷംസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

English Summary:

Accused who tried to kill by hitting the car was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com