ADVERTISEMENT

നീ എന്റെ ദേഹത്തു തൊടരുത്’– ഇടതു സർക്കാരിനെതിരായ സമരത്തിന്റെ പേരിൽ പുലർച്ചെ വീടു വളഞ്ഞ് അമ്മയുടെ മുന്നിൽവച്ച് തന്നെ അറസ്റ്റ് ചെയ്ത ഇൻസ്പെക്ടറോടു കൈചൂണ്ടി പറഞ്ഞ യുവാവിന്റെ മുഖം കേരളം ഓർത്തുവച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ(35) എന്ന ആ ചെറുപ്പക്കാരൻ ഇനി നിയമസഭയിൽ ശബ്ദമുയർത്തും. പിണറായി സർക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി രാഹുൽ പലതവണ തെരുവിൽ ചോരചിന്തി. യൂത്ത് കോൺഗ്രസിനെ സജീവമായ സമരസംഘടനയാക്കി. പൊലീസിന്റെ മർദനത്തെ ധീരമായി നേരിട്ടു. 

പെരിങ്ങനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റാകുമ്പോൾ പ്രായം 17. 2017 ൽ കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടർന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു ഷാഫി പറമ്പിലിന്റെ പിൻഗാമിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായത്. ചാനൽ ചർച്ചകളിലൂടെയാണു സംഘടനയ്ക്കു പുറത്തുള്ളവരും ശ്രദ്ധിച്ചുതുടങ്ങിയത്. രാഹുലിന്റെ മുത്തച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് കെപിസിസി മുൻ അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള. രാഹുലിന് 6 വയസ്സുള്ളപ്പോൾ അച്ഛൻ രാജേന്ദ്രക്കുറുപ്പ് മരിച്ച ശേഷം അമ്മ ബീനയുടെ തണലിലാണു വളർന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ എംജി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നു.

English Summary:

Rahul Mamkootathil: The Firebrand Youth Leader Who Stormed into Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com