ADVERTISEMENT

ന്യൂഡൽഹി ∙ ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക വിഷയത്തിലെ കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിനുള്ള നടപടിക്രമം വിശദീകരിക്കാൻ സുപ്രീം കോടതി കേരള സർക്കാരിനോടു നിർദേശിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ ഭരണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ 29 നു ഹൈക്കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ ഉദ്യോഗസ്ഥർക്ക് ഇളവു നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് ഈ നിർദേശം. കേസിലെ കക്ഷികൾ ആവശ്യപ്പെട്ടതു പ്രകാരം, ഹർജികൾ ഡിസംബർ മൂന്നിനു പരിഗണിക്കാനായി മാറ്റി.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരിക്കേണ്ടതെന്ന 2017 ലെ വിധിയും തുടർന്നുള്ള ഉത്തരവുകളും നടപ്പാക്കുന്നതിലെ നടപടിക്രമം വിശദീകരിക്കാനാണ് ബെഞ്ച് നിർദേശിച്ചത്. കോടതിയലക്ഷ്യവിഷയം മാത്രമാണ് പരിഗണനയിലുള്ളതെന്നും മറ്റു വിഷയങ്ങളിലേക്ക് കടക്കില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി.

മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡിജിപി എസ്.ദർവേഷ് സാഹിബ് ഉൾപ്പെടെ ഉദ്യോഗസ്ഥരാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യത്തിന്റെ പരിധിയിൽപെടാത്ത അധികാരം ഉപയോഗപ്പെടുത്തി പള്ളിഭരണം ഏറ്റെടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണ് ഹർജിയിലുള്ളത്.

English Summary:

Supreme Court intervenes in Kerala Church dispute, seeks clarification from government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com