ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾക്കു വേണ്ടി 470 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സർക്കാരിനു കൈമാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 64 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്നും ഭൂമി ഏറ്റെടുക്കലിനു വേഗം കൂട്ടണമെന്നും മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ പറയുന്നു. 

‘കേരളത്തിൽ 12,350 കോടി രൂപയുടെ പദ്ധതികളാണു വിവിധ ഘട്ടങ്ങളിലുള്ളത്. സംസ്ഥാനത്തിന് നടപ്പു വർഷം അനുവദിച്ച 3011 കോടി രൂപ, ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ്. പക്ഷേ, ഭൂമി ലഭ്യമല്ലാത്തതിനാൽ പല പദ്ധതികളും നീങ്ങുന്നില്ല. അങ്കമാലി–ശബരിമല പാതയ്ക്ക് 416 ഹെക്ടർ ഭൂമിക്കായി 282 കോടി രൂപയാണു നൽകിയത്. പക്ഷേ, 24 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. 

തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 40 ഹെക്ടറിനായി 1,312 കോടി രൂപ നൽകി. 33 ഹെക്ടർ ആണ് ഏറ്റെടുത്തത്. എറണാകുളം– കുമ്പളം പാത ഇരട്ടിപ്പിക്കാൻ 4 ഹെക്ടറും കുമ്പളം– തുറവൂർ പാതയ്ക്കു 10 ഹെക്ടറും വേണം. യഥാക്രമം 262, 258 കോടി രൂപ വീതം ഇതിനായി കൈമാറിയെങ്കിലും ഏറ്റെടുക്കൽ പകുതി മാത്രമേ ആയിട്ടുള്ളു’– കത്തിൽ പറഞ്ഞു.

English Summary:

Kerala Railway Development: Central Minister's Letter to Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com