ADVERTISEMENT

തൃശൂർ ∙ കൊടകര കുഴൽപണക്കേസിൽ കഴിഞ്ഞ മാസം പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ബിജെപി ജില്ലാ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. 

പൊലീസ് ക്ലബ്ബിൽ ഡിവൈഎസ്പി വി.കെ.രാജു ആണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടര മണിക്കൂർ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തലിനു ശേഷം സതീഷ് ഒരു ഫയൽ പൊലീസിനു കൈമാറി. ഇതിൽ, മാധ്യമങ്ങളോടു വെളിപ്പെടുത്തിയ വിവരങ്ങൾക്ക് അനുബന്ധമായ രേഖകൾ ആണെന്നാണു സൂചന. 

നാളെ  സതീഷ് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഒക്ടോബർ 30ന് തിരൂർ സതീഷ് മാധ്യമങ്ങളിൽ നടത്തിയ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ മൊഴിയെടുക്കാൻ സതീഷിനെ വരുത്തിയത്. പൊലീസ് കാവലിൽ ആണ് അദ്ദേഹം എത്തിയത്. സുരക്ഷാ ഭീഷണി ഉള്ളതിനാൽ അദ്ദേഹത്തിന്റെ വീടിനു നവംബർ 1 മുതൽ പൊലീസ് കാവൽ ഉണ്ട്. 2021 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് കൊടകരയിൽ പണം കവർച്ച ചെയ്യപ്പെട്ടത്. 

മൂന്നരക്കോടി കവർന്നതിൽ 2.10 കോടി രൂപ പൊലീസ് കണ്ടെത്തി. 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ തുടരന്വേഷണം നടത്തി പൊലീസ്  കുറ്റപത്രം സമർപ്പിക്കണം

English Summary:

Kodakara Hawala Case: Former BJP office secretary's statement recorded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com