ADVERTISEMENT

ശബരിമല ∙ ദർശനത്തിനായുള്ള വെർച്വൽ ക്യു എണ്ണം കൂട്ടില്ല. പകരം ദർശനത്തിനെത്തുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് നൽകി സന്നിധാനത്തേക്ക് കടത്തി വിടാൻ ദേവസ്വം ബോർഡ് തീരുമാനം. വെർച്വൽ ക്യു ബുക്ക് ചെയ്യുന്നവരിൽ 12,500 മുതൽ 15,000 പേർ വരെ മിക്ക ദിവസവും എത്തുന്നില്ല. ഇതു പരിഗണിച്ചാണ് വെർച്വൽ ക്യു കൂട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ ദേവസ്വം ബോർഡ് എത്തിയത്. 

തീർഥാടനം തുടങ്ങി 14 ദിവസം പിന്നിടുമ്പോൾ 11.18 ലക്ഷം പേർ ദർശനം നടത്തി. തീർഥാടകരുടെ എണ്ണം 90,000 ആയാൽ  പതിനെട്ടാംപടി കയറാനുള്ള വരി മരക്കൂട്ടം വരെയാകും. അതിനു മുകളിൽ വന്നാൽ തീർഥാടകരെ പമ്പയിൽ തടയേണ്ടിവരും. പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ബുക്ക് ചെയ്യാൻ അവസരമുള്ളത്. ഇത് 80,000 ആക്കിയാൽ സ്പോട് ബുക്കിങ് ഉൾപ്പെടെ 90,000നു മുകളിൽ വരും. ഇത് നിയന്ത്രണങ്ങൾക്ക് അപ്പുറമാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. പകരമായി ദർശനത്തിനായി വരുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് പാസ് നൽകും. എന്നാൽ ഇതിനുള്ള കൗണ്ടർ കൂട്ടുന്ന കാര്യം ഇപ്പോൾ ബോർഡിന്റെ പരിഗണനയിലില്ല.  

ആദ്യ 12 ദിവസം 9.13 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 3.59 ലക്ഷം പേർ കൂടുതലാണ്. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വ്യാഴാഴ്ചയാണ്. 87,999 പേർ. അതിൽ 15,514 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. 

അതേസമയം, ശബരിമലയിൽ ഈ വർഷത്തെ വരുമാനത്തിൽ 15.89 കോടി രൂപയുടെ വർധന. 12 ദിവസത്തെ വരുമാനം 63.01 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ലഭിച്ചത് 47.12 കോടി രൂപയായിരുന്നു. 

English Summary:

Sabarimala Updates: Virtual queue remains unchanged, Spot booking for all pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com