ADVERTISEMENT

കോതമംഗലം ∙ ‘ഉൾക്കാട്ടിൽ രാത്രി ആനക്കൂട്ടത്തിനു നടുവിൽപെട്ടുപോയി. പാറപ്പുറത്തു കയറിയാണു രക്ഷപ്പെട്ടത്. പുലർച്ചെ ആനകൾ മാറുന്നതു വരെ ഭയപ്പാടിലായിരുന്നു. രക്ഷാപ്രവർത്തകർ രാത്രി അടുത്തെത്തിയെങ്കിലും നായാട്ടുകാരെന്നു ഭയന്നു പ്രതികരിച്ചില്ല. കുടിക്കാൻ വെള്ളം പോലുമില്ലാതെ നാവു വരണ്ടു. രാവിലെ ഫോണിൽ റേഞ്ച് ലഭിച്ചതോടെ രക്ഷകരെത്തി.. ’ –കുട്ടമ്പുഴയിൽ ഒരു രാത്രി മുഴുവൻ വനത്തിൽ അകപ്പെട്ട സ്ത്രീകൾ പുറത്തെത്തിയപ്പോഴും കാട്ടിലെ ഭീതിദമായ ഓർമകൾ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല.

അട്ടിക്കളം വനാതിർത്തി പ്രദേശത്തു താമസിക്കുന്ന പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, ബന്ധു കാവുംപറമ്പിൽ പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെ ഇന്നലെ രാവിലെ ഏഴരയോടെയാണ് ആറു കിലോമീറ്റർ ഉൾക്കാട്ടിൽ അറക്കമുത്തി ഭാഗത്തു കണ്ടെത്തിയത്. മായയുടെ മകൻ അജയ്കുമാർ‍ ഉൾപ്പെട്ട അഞ്ചംഗ തിരച്ചിൽ സംഘം ഇവരുടെ അടുത്തെത്തുകയായിരുന്നു.പാറുക്കുട്ടിയും ഡാർളിയും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. മലയാറ്റൂർ ഡിഎഫ്ഒ കുറശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നാട്ടുകാർ, അഗ്നിരക്ഷാസേന, വനപാലകർ, പൊലീസ് എന്നിവർ 10–15 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു    തിരച്ചിൽ.

മായയുടെ കാണാതായ പശുവിനെ അന്വേഷിച്ചു വ്യാഴാഴ്ച ഉച്ചയ്ക്കാണു മൂവർസംഘം കാട്ടിൽ കയറിയത്. തിരച്ചിലിനിടെ ആനക്കൂട്ടത്തെ കണ്ടു വഴിമാറിയപ്പോൾ ദിശതെറ്റുകയായിരുന്നു. വൈകിട്ട് അറക്കമുത്തിയിലെത്തിയപ്പോൾ വീണ്ടും ആനക്കൂട്ടത്തെ കണ്പാറയ്ക്കു മുകളിൽ കയറിയിരുന്നാണു നേരം വെളുപ്പിച്ചത്.

English Summary:

Surviving from Forest: Three women survive a harrowing night trapped in the Kerala forest surrounded by elephants, who were lost in the search of their cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com