കെ.സുരേന്ദ്രൻ വീണ്ടും മാധ്യമങ്ങൾക്കെതിരെ
Mail This Article
കൊച്ചി∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീണ്ടും മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞു. ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നവരോട് അവരുടെ ഓഫിസുകളിൽ നേരിട്ടെത്തി ചോദിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പലരും സമൂഹമാധ്യമങ്ങളിൽ ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അതേപടി വാർത്തയാക്കുകയാണു മാധ്യമങ്ങൾ. കള്ളവാർത്തകളാണു പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരുടെ ഓഫിസുകളിൽ നേരിട്ടെത്തി ചോദിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. കെ.ടി.ജയകൃഷ്ണൻ അനുസ്മരണ പരിപാടിക്കു കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
ബംഗാളിലും ത്രിപുരയിലും നടന്നതു കേരളത്തിലും സംഭവിക്കുമെന്നും സിപിഎമ്മിൽ നിന്നു കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. നേതാക്കൾ മാത്രമല്ല, സാധാരണ കമ്യൂണിസ്റ്റ് പ്രവർത്തകരും അവരുടെ അവസാന ആശ്രയമായി കാണുന്നതു ബിജെപിയെയാണ്. കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തിന്റെ നാളുകളിലൂടെയാണു കടന്നുപോകുന്നത്– അദ്ദേഹം പറഞ്ഞു.