ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്ത് അതിവേഗം വളരുന്ന സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിനു സവിശേഷ സ്ഥാനമുണ്ടെന്നു ശശി തരൂർ എംപി. കേരള സ്റ്റാർട്ടപ് മിഷൻ കോൺക്ലേവ് ‘ഹഡിൽ ഗ്ലോബലിന്റെ’ സമാപനദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സമാപനച്ചടങ്ങിൽ മൈറ്റി സ്റ്റാർട്ടപ് ഹബ് സിഇഒ പനീർശെൽവം മദനഗോപാൽ മുഖ്യാതിഥിയായി. ഐടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽകർ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പ്രസംഗിച്ചു.  സമാപന ദിവസം സംഗമത്തിനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ നിക്ഷേപകരുമായും എച്ച്എൻഐകളുമായും ഓഹരി ഉടമകളുമായും ആശയവിനിമയം നടത്തി. 10,000ൽ അലധികം ഡെലിഗേറ്റുകളും 250ൽ ഏറെ നിക്ഷേപകരുമാണ്  പങ്കെടുത്തത്. പത്തിലധികം ധാരണാപത്രങ്ങളും ഒപ്പുവച്ചു.

English Summary:

Startup in Kerala: Shashi Tharoor emphasized Kerala's unique position in Indian startup ecosystem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com