ADVERTISEMENT

കട്ടപ്പന ∙ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് പിന്നോട്ടുനീക്കുന്നതിനു പകരം വേഗത്തിൽ മുന്നോട്ടെടുത്തു; സ്റ്റാൻഡിനുള്ളിൽ കസേരയിലിരുന്ന യുവാവ് ബസിനടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുവാവിനു പരുക്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ആർടിഒക്കു റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു.

കുമളി അരമിനിയിൽ വിഷ്ണു (25) ആണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ബസ് ഡ്രൈവറോടു ഹിയറിങ്ങിനു ഹാജരാകാൻ മോട്ടർ വാഹന വകുപ്പ് നിർദേശിച്ചു. ഞായറാഴ്ച വൈകിട്ട് സ്റ്റാൻഡിൽ, ബസ് കാത്തിരിക്കുന്നവർക്കായുള്ള കസേരയിൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയിൽപെട്ടതിനാലാണു വിഷ്ണുവിനു പരുക്കേൽക്കാതിരുന്നത്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തു ചെറിയ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുണ്ട്. ഇതും കടന്നാണു ബസ് മുന്നോട്ടെത്തിയത്.

English Summary:

Accident at Kattappana bus stand: Passenger miraculously escapes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com