ADVERTISEMENT

കോഴിക്കോട് ∙ കാഴ്ചപരിമിതിയെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച സ്കൂൾ ലീഡർ ഷദ ഒന്നാം കണ്ണ്, ഉൾക്കാഴ്ച കൊണ്ട് അറിവു പകരുന്ന പ്രധാനാധ്യാപകൻ എം. ഉമ്മർ രണ്ടാം കണ്ണ്, എല്ലാം ‘കണ്ടറിഞ്ഞു’ചെയ്യുന്ന സ്റ്റാഫ് സെക്രട്ടറി കൂടിയായ അധ്യാപകൻ ജി. മണികണ്ഠൻ മൂന്നാം കണ്ണ്.! 

കണ്ണിലെ ഇരുട്ടിനെ ഉൾവെളിച്ചം കൊണ്ടു പാൽനിലാവാക്കിയ ഈ മൂന്ന് ‘കൺ’മണികളാണ് കോഴിക്കോട് ചെറുവണ്ണൂർ ഗവ. എച്ച്എസ്എസിന്റെ വെളിച്ചം. ശാരീരിക വെല്ലുവിളികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് തിരുത്തിക്കുറിക്കുകയാണ് ഈ സർക്കാർ പൊതുവിദ്യാലയം. 

കഴിഞ്ഞ ജനുവരിയിൽ കൊല്ലത്തുനടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള കവിതയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടിയ മിടുക്കിയാണ് ഷദ. ഒപ്പനയ്ക്കു പിന്നണി പാടാനും നാടൻപാട്ടു പാടാനുമൊക്കെ മുൻനിരയിലുള്ള ഷദ, കൊയിലാണ്ടി പറമ്പത്ത് അരിക്കുളം ഷാനവാസിന്റെയും ശോണിമയുടെയും മകളാണ്. ഭാവിസ്വപ്നം സിവിൽ സർവീസ്. 

കൊണ്ടോട്ടി ഒഴുഗൂർ സ്വദേശിയായ ഉമ്മറിന്റെ വിഷയം സാമൂഹികശാസ്ത്രം. ബിഎഡിനു പുറമേ സ്പെഷൽ എജ്യുക്കേഷനിലും ഡിപ്ലോമയുണ്ട്. സ്റ്റാഫ് സെക്രട്ടറിയായ മണികണ്ഠൻ ഇംഗ്ലിഷ് അധ്യാപകനാണ്. കക്കോടി കണ്ണാടിക്കൽ റോഡിൽ ഗ്രീൻ വേൾ‍ഡിനു സമീപമാണു താമസം. ഈ രണ്ട് അധ്യാപകരും പത്താംക്ലാസ് പാസായതും ഇതേ സ്കൂളിൽനിന്നു തന്നെ. ഈ സ്കൂളിന്റെ വെളിച്ചത്തിന് എന്തു തെളിച്ചമാണ്! 

English Summary:

Celebrating World Disability Day: Three inspiring individuals light up Cheruvannur school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com