ഇ.പിയുടെ ആത്മകഥ ഈ മാസം; ‘കട്ടൻചായയും പരിപ്പുവടയും’ ഇല്ല
Mail This Article
×
കണ്ണൂർ∙ ആത്മകഥ പാർട്ടി അനുമതിയോടെ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഡിസംബർ വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തും. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിലായിരിക്കില്ല അത്; പക്ഷേ, പുതിയ പേര് തീരുമാനിച്ചിട്ടില്ല. നേരത്തേ പുറത്തുവന്ന പിഡിഎഫിൽ പറയുന്ന കാര്യങ്ങൾ തന്റെ ആത്മകഥയല്ലെന്ന് ഇ.പി ആവർത്തിച്ചു. ആർക്കു പ്രസിദ്ധീകരണത്തിനു നൽകണമെന്നു തീരുമാനിച്ചിട്ടില്ല. തെറ്റായ നിലപാട് സ്വീകരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
നേതാക്കൾ കുറച്ചുകൂടി കാത്തിരുന്നെങ്കിൽ ഇ.പി.ജയരാജൻ ബിജെപിയിൽ എത്തുമായിരുന്നെന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പ്രതികരണം ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നു ജയരാജൻ പറഞ്ഞു.
English Summary:
EP Jayarajan Autobiography: EP Jayarajan's autobiography is set to release at the end of the month with permission from CPM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.