ADVERTISEMENT

കൊച്ചി ∙ കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ഹൈക്കോടതി നിർദേശം നൽകിയിരുന്നു.സിബിഐക്കു നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. ഹർജിയിൽ വിശദവാദം പിന്നീട് കേൾക്കും.അന്വേഷണം കൃത്യമായി നടക്കുന്നെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നാണു സൂചന.

നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന സംശയവും ഭാര്യയുടെ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നിർണായകമായ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയാറായിട്ടില്ലെന്നും തെളിവുകൾ ഒളിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.സിപിഎം നേതാവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളയാളുമായ പ്രതി പി.പി.ദിവ്യയെ സഹായിക്കാൻ എസ്ഐടി തെളിവുകൾ നിർമിക്കുകയാണെന്നാണു ഹർജിക്കാരിയുടെ ആരോപണം.

English Summary:

Naveen Babu Death: Kerala High Court will consider the petition filed by K. Manjusha, wife of late Kannur ADM Naveen Babu, seeking a CBI probe into his death, alleging a cover-up by the SIT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com