ADVERTISEMENT

തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നത് അവസാനനിമിഷം മാറ്റിവച്ച വിവരാവകാശ കമ്മിഷന്റെ നടപടിയിൽ ദുരൂഹത. സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ ഭാഗം പുറത്തുവിടാൻ നിശ്ചയിച്ച സമയത്തിന് ഏതാനും മിനിറ്റുകൾ മുൻപാണ് അതിനു തടസ്സം സൃഷ്ടിച്ച് പുതിയ അപേക്ഷ കമ്മിഷന്റെ മുന്നിലെത്തിയത്.

അപേക്ഷ നൽകിയത് ആരാണെന്നതു പുറത്തുവിട്ടിട്ടില്ല. സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവരുന്നത് മനഃപൂർവം വൈകിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം ആണ് പരിഗണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച പുതിയ അപേക്ഷ പരിഗണിക്കുന്നത് മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ സ്വയമേറ്റെടുത്തു. 

സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നുവെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം നൽകിയതും അതുമായി ബന്ധപ്പെട്ട ഉത്തരവ് കൈപ്പറ്റാൻ അറിയിച്ചതും ഹക്കീമിന്റെ ഓഫിസാണ്.

വിവരാവകാശ നിയമപ്രകാരം മുൻപ് അപേക്ഷ നൽകിയ മാധ്യമപ്രവർത്തകർ ഹക്കീമിന്റെ പക്കൽ നിന്ന് പകർപ്പ് വാങ്ങാനെത്തിയപ്പോഴാണ് പുതിയ അപേക്ഷ വന്നതിനാൽ ഉത്തരവ് തൽക്കാലമില്ലെന്ന വിവരമറിഞ്ഞത്. അപേക്ഷകരെ കാണാൻ പോലും അധികൃതർ തയാറായില്ല. ഇതിനു പിന്നാലെയാണ് പുതിയ അപേക്ഷ മുഖ്യ വിവരാവകാശ കമ്മിഷണറാണ് പരിഗണിക്കുന്നതെന്ന അറിയിപ്പെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com