ADVERTISEMENT

തിരുവനന്തപുരം∙ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള 74 ഉദ്യോഗസ്ഥർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്കെതിരെ അച്ചടക്കനടപടിക്ക് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. വിശദ അന്വേഷണത്തിനായി അണ്ടർ സെക്രട്ടറി വി.നിസാറിനെ ചുമതലപ്പെടുത്തി. വെറ്ററിനറി ഡോക്ടർമാർ, അറ്റൻഡർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവരാണ് അനർഹമായി പെൻഷൻ കൈപ്പറ്റിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

വിവിധ വകുപ്പുകളിലായി  1458 പേരാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമൂഹികസുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയതെന്നാണ് ധനവകുപ്പു കണ്ടെത്തിയത്.

English Summary:

Social Security Pension: Animal welfare department action against 74 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com