ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ഭാരതത്തോടുള്ള ആദരവും ഫ്രാൻസിസ് മാർപാപ്പയോടുള്ള സ്നേഹവും ഉൾപ്പെടുത്തിയ ശ്ലൈഹികമുദ്രയാണു  മാർ ജോർജ് കൂവക്കാട് ഉപയോഗിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രതീകമായ പ്രാവ് ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയെ പ്രകാശിപ്പിക്കുന്നതായി മുദ്രയിൽ ചേർത്തിട്ടുണ്ട്. താമരയുടെ ദളങ്ങൾ ഇന്ത്യൻ ദേശീയ പതാകയുടെ മൂവർണ നിറത്തിലാണ്.

താമരപ്പൂവിന്റെ ഇടതുവശത്ത് നീല പശ്ചാത്തലത്തിൽ എട്ടു ഭുജങ്ങളുള്ള നക്ഷത്രം മാർപാപ്പയുടെ സ്ഥാനികമുദ്രയിൽ നിന്നു കടംകൊണ്ടതാണ്. മിശിഹായുടെയും സഭയുടെയും മാതാവായ കന്യകാമറിയത്തിന്റെ പ്രതീകവുമാണ് ഈ നക്ഷത്രം. മാർത്തോമ്മാ കുരിശാണ് ശ്ലൈഹിക മുദ്രയുടെ കേന്ദ്രസ്ഥാനത്തുള്ളത്. ഈ സ്ലീവായിൽ പതിച്ചിരിക്കുന്ന അഞ്ചു ചുവന്ന രത്നങ്ങൾ യേശുവിന്റെ സ്നേഹത്തിന്റെ പ്രകാശനത്തിനൊപ്പം അഞ്ചു തിരുമുറിവുകളെയും പ്രതീകവൽക്കരിക്കുന്നു. ചുവന്ന പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ചിരിക്കുന്ന പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. ചുവപ്പുനിറം ലോകം മുഴുവൻ ദൈവസ്നേഹം വ്യാപിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ ഗുണങ്ങളെയും കാണിക്കുന്നു. 

മാർ ജോർജ് കൂവക്കാട് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന മിശിഹായുടെ സ്നേഹത്തിന്റെ പരിമളം പരത്തുക എന്ന വാക്യം ശ്ലൈഹികമുദ്രയിലുണ്ട്. ഇരുവശത്തും പത്തുവീതം 20 പച്ചത്തൂവാലകളാണ് മാർ കൂവക്കാടിന്റെ മുദ്രയിലുള്ളത്.

English Summary:

Cardinal ordination of Mor George Jacob Koovakad: Beautiful symbolism behind Mor George Jacob Koovakad's episcopal emblem, representing respect for India and love for Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com